ഐ ടി മേഖലയെ നയിക്കാൻ ഇനി ടെക് കേരളം ബ്രാൻഡ്ട മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു….

തിരുവനന്തപുരം: പരമ്പരാഗത ഐ ടി സേവനങ്ങൾക്കപ്പുറം ഭാവി സാങ്കേതികതകളിലേക്ക് കേരളത്തിന്റെ ഐ ടി മേഖലയെ നയിക്കുക എന്ന ലക്ഷ്യത്തോടെ ടെക് കേരളം എന്ന ബ്രാൻഡ് അവതരിപ്പിക്കുകയാണെന്ന് വിവരസാങ്കേതികവിദ്യ, നിർമിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ ടെക്നോളജി മേഖലയെ ഏകോപിപ്പിക്കുന്ന ‘ടെക് കേരളം’ ബ്രാൻഡും ഐ ടി പാർക്ക് അഫിലിയേഷൻ പദ്ധതിയും ടെക് കേരളം പോർട്ടലും ടെക്നോപാർക്ക് ട്രാവൻകൂർ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.



