ബാറിലെ തർക്കത്തിന് പിന്നാലെ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം…പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്…

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ബാറിലുണ്ടായ തർക്കത്തിന് പിന്നാലെ നടുറോഡിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡിൽ വാങ്ങും. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ നൽകുമെന്ന് പോലീസ് പറഞ്ഞു. വെള്ളായണി പാലപ്പൂര് അരുൺ നിവാസിൽ സുമൻ(38) ആണ് ബുധനാഴ്ച അർദ്ധരാത്രിയോടെ മുക്കോലയിലെ ബാറിൽ നടന്ന തർക്കത്തിനൊടുവിൽ സഹോദങ്ങൾ റോഡിലിട്ട് ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തിയത്. സംഭവത്തിൽ ബാലരാമപുരം ആർ.സി. സ്ട്രീറ്റ് തൊളിയറത്തല സ്വദേശികളും പയറ്റുവിളയിൽ വാടകയ്ക് താമസിക്കുന്ന സഹോദരങ്ങളായ അച്ചു.എസ്.ബാബു (24),അനന്തു എസ്. എസ് (19) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരെയും റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയിൽ വാങ്ങുക.



