ബിസ്‌ക്കറ്റുകളിലെ ദ്വാരങ്ങള്‍ക്ക് പിന്നിലെ രഹസ്യം…

കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും ഒരുപോലെ കഴിക്കാന്‍ ഇഷ്ടമുളള ഒന്നാണ് ബിസ്‌ക്കറ്റുകള്‍. പല രുചിയിലും ആകൃതിയിലും ഒക്കെ ഇവ ലഭിക്കാറുമുണ്ട്. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ബിസ്‌ക്കറ്റില്‍ ദ്വാരങ്ങള്‍ ഉള്ളത് എന്തുകൊണ്ടായിരിക്കും എന്ന്. വാസ്തവത്തില്‍ ബിസ്‌കറ്റ് നിര്‍മ്മാണ പ്രക്രീയയില്‍ അവ വളരെ പ്രധാനപ്പെട്ട ഉദ്ദേശ്യം നിറവേറ്റുന്നുണ്ട്.

മാവ്, പഞ്ചസാര, ബട്ടര്‍, വെള്ളം തുടങ്ങിയ പലവിധ ചേരുവകള്‍ ചേര്‍ത്താണല്ലോ ബിസ്‌ക്കറ്റ് തയ്യാറാക്കുന്നത്. ഇങ്ങനെ തയ്യാറാക്കുന്ന മാവ് ബേക്ക് ചെയ്‌തെടുക്കുകയാണ് ചെയ്യുന്നത്. ബേക്ക് ചെയ്യുന്ന സമയത്ത് ആവിയും വായുവും ഓവനുളളില്‍ അടിഞ്ഞുകൂടുന്നു. ഇങ്ങനെയുളളപ്പോള്‍ ബിസ്‌ക്കറ്റുകള്‍ വീര്‍ക്കുകയും പൊട്ടുകയും ഒക്കെ ചെയ്യും. ഇങ്ങനെ സംഭവിക്കാതിരിക്കുന്നതിനായാണ് ബിസ്‌ക്കറ്റ് ഉണ്ടാക്കുമ്പോള്‍ അതില്‍ ദ്വാരങ്ങള്‍ ഇടുന്നത്. ഈ ഡോക്കിംഗ് ദ്വാരങ്ങള്‍, ബിസ്‌ക്കറ്റുകള്‍ ഒരു പോലെ വേകാനും നല്ല ക്രഞ്ചിയായിട്ടിരിക്കാനും സഹായിക്കും. പ്രത്യേകിച്ച് പ്ലയിന്‍ ആയിട്ടുളള ഉപ്പിട്ട ബിസ്‌ക്കറ്റുകള്‍. ഓരോതരം ബിസ്‌ക്കറ്റുകളുടെയും പാചകക്കുറിപ്പുകളെയും ബേക്കിംഗ് രീതിയേയും ആശ്രയിച്ചാണ് അവയില്‍ ദ്വാരം ഉണ്ടോ ഇല്ലയോ എന്നത് അറിയാന്‍ കഴിയുന്നത്.

ബിസ്‌ക്കറ്റുകള്‍ക്ക് ഡോക്കര്‍ ഹോളുകള്‍ പ്രധാനമാണ്. ഈ ദ്വാരങ്ങള്‍ വായൂ കുമിളകള്‍ ഉണ്ടാകുന്നത് തടയുകയും ബിസ്‌ക്കറ്റുകള്‍ പരന്നും ക്രിസ്പ് ആയും നിലനിര്‍ത്താനും സഹായിക്കുന്നു. ബോര്‍ബണ്‍ പോലുള്ള ബിസ്‌കറ്റുകള്‍ക്ക് ഈ ദ്വാരങ്ങള്‍ ഘടന നല്‍കുക മാത്രമല്ല, ബിസ്‌കറ്റിന് ഭംഗി നല്‍കുകയും ചെയ്യുന്നു.

Related Articles

Back to top button