സർക്കാർ എൻജിനീയർക്ക് 150 കോടിയുടെ സ്വത്ത്….അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പിടിയിൽ…

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തെലങ്കാനയിലെ സർക്കാർ എൻജീനിയർ അറസ്റ്റിൽ. പുനരുപയോ​ഗ ഊർജ വികസന കോർപ്പറേഷനിലെ ഡിവിഷണൽ എൻജിനീയറായ മുത്യം വെങ്കട്ടരമണയെയാണ് തെലങ്കാനയിലെ അഴിമതി വിരുദ്ധ ബ്യൂറോ(എസിബി) പിടികൂടിയത്. ഇയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 150 കോടിയോളം രൂപ വിലവരുത്ത് സ്വത്തുക്കളും കണ്ടെത്തി. ഇതിൽ നാല് ഫ്ളാറ്റുകളും രണ്ടുകിലോ സ്വർണവും ബാങ്ക് നിക്ഷേപങ്ങളും ഉൾപ്പെടെയുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Related Articles

Back to top button