മകനോടുള്ള വ്യക്തിവിരോധം…യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു….

വ്യക്തിവിരോധത്തെത്തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പത്തനാട് കിഴക്കേമുറിയിൽ സൂരജ് വി.നായരെ (37) കറുകച്ചാൽ പോലീസ് അറസ്റ്റുചെയ്തു. പത്തനാട് കുടപ്പനക്കുന്നേൽ രാധാകൃഷ്ണപിള്ളയ്ക്ക്(64) ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 9:45-ഓടെയായിരുന്നു സംഭവം. രാധാകൃഷ്ണപിള്ളയുടെ മകനോടുള്ള വിരോധത്തെത്തുടർന്ന് സൂരജ് അവരുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. സംഭവസമയം രാധാകൃഷ്ണപിള്ള മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ തിരക്കിയശേഷം ഇദ്ദേഹത്തെ മർദിക്കുകയും വീടിന് തീയിടുകയുമായിരുന്നു.



