50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം… കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസയച്ച്…

പത്തനംതിട്ട: ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു. 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ കെ.പി. ഉദയഭാനു വിമർശിച്ചതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഉദയഭാനുവിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്ന ആരോപണവും അദ്ദേഹം ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള പരാമർശങ്ങളും പോസ്റ്റിലുണ്ടായിരുന്നുവെന്നാണ് വിവരം. ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് കെ.പി. ഉദയഭാനു നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായാണ് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ് അയച്ചത്.



