നിതിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍…കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിര്‍ദ്ദേശം….

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി. ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനാണ് നിര്‍ദ്ദേശം നല്‍കിയത്. വി സി മോഹനന്‍ കുന്നുമ്മലുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു.

സംഭവത്തില്‍ വി സി ഗവര്‍ണര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ആരോഗ്യസര്‍വ്വകലാശാല അന്വേഷണസമിതി നാളെ കോളേജില്‍ തെളിവെടുക്കും. വിദ്യാര്‍ത്ഥികളുടേത് അടക്കം മൊഴി രേഖപ്പെടുത്തും. സര്‍വ്വകലാശാല ഗവേണിങ് കൗണ്‍സില്‍ അംഗം മേജര്‍ ജനറല്‍ അജിത് നീലകണ്ഠനാണ് അന്വേഷണസംഘത്തലവന്‍.

മരണത്തില്‍ പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്യാത്തതില്‍ വിമര്‍ശനം ശക്തമാണ്. നിതിന്‍ മരിച്ചിട്ട് അഞ്ച് ദിവസമായിട്ടും കുറ്റാരോപിതനായ ഡോ. റാമിനെയും ഡോ സംഗീതയെയും കണ്ടെത്താനായിട്ടില്ല. ഒളിവില്‍ കഴിയുന്ന പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു എന്നാണ് വിവരം.

Related Articles

Back to top button