യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ …

മാവേലിക്കര- അയൽവാസിയായ സ്ത്രീയെ മുൻവൈരാഗ്യത്തിൻ്റെ പേരിൽ കൈ കോടാലിക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ പ്രതിക്ക് 3 വർഷം കഠിനതടവും പതിനായിരം രൂപാ പിഴയുംശിക്ഷ വിധിച്ച് മവേലിക്കര ജില്ല സെഷൻസ് കോടതി ജഡ്ജി വി.ജി.ശ്രീദേവി ഉത്തരവായി. കാർത്തികപ്പള്ളി പുത്തൻ കണ്ടത്തിൽ വീട്ടിൽ സന്തോഷിന്റെ ഭാര്യ ലീലയെ (50) ആക്രമിച്ച കേസിലാണ് കോടതി പ്രതികളെ ശിക്ഷിച്ചത്. കാർത്തികപ്പളളി പുതുക്കണ്ടം ലക്ഷം വീട് കോളനിയിൽ ചുടുകാട്ടിൽ രാജൻ (51) ആണ് പ്രതി. 2024 നവംബർ 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉച്ചക്ക് 2.20ന് പ്രതി ലീലയെ വീടിൻ്റെ സമീപത്തുവെച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ത്യക്കുന്നപുഴ പൊലിസ് ഇൻസ്പെക്ടർ ഷാജിമോൻ അന്വേഷണം പൂർത്തിയാക്കി കുറ്റ പത്രം ഹാജരാക്കിയ കേസിൽ പ്രതിയെ റിമാൻഡിൽ പാർപ്പിച്ചാണ് വിചാരണ പൂർത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.വി സന്തോഷ് കുമാർ, കെ.എസ്.സജികുമാർ എന്നീലവർ ഹാജരായി. എ.എസ്.ഐ ഡി.സിന്ധു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകളും 6 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്ത് നിന്നും 3 രേഖകൾ ഹാജരാക്കിയിരുന്നു.

Related Articles

Back to top button