മാനവീയം വീഥിയിൽ പുഷ്പവതിക്ക് പാടാൻ അനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണം… മന്ത്രി

തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അവസരം നിഷേധിച്ച കോർപ്പറേഷൻ നടപടി പുനഃപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. പുഷ്പവതിയെ പാടാൻ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇന്നലെയാണ് കോർപ്പറേഷൻ പുഷ്പവതിക്ക് അനുമതി നിഷേധിച്ചത്. അതേസമയം, ചലച്ചിത്ര അക്കാദമിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു.

സ്ഥലംമാറ്റം തർക്കങ്ങളുടെ ഭാഗമല്ലെന്നും അക്കാദമിയിൽ ആഭ്യന്തര തർക്കങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒത്തൊരുമയോടെയാണ് അക്കാദമിയുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു. അക്കാദമിയിലെ ആഭ്യന്തര ക്രമീകരണങ്ങളുടെ ഭാഗമായാണ് ഉദ്യോഗസ്ഥരെ മാറ്റിയത്. ഒരു ഡെപ്യൂട്ടി ഡയറക്ടർക്ക് രണ്ട് ചുമതലകളുണ്ടായിരുന്നു. ഇതിൽ ഒരു ചുമതല മാത്രമായി പരിമിതപ്പെടുത്തിയതാണെന്നും മന്ത്രി വിശദീകരിച്ചു. അക്കാദമിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടാറില്ലെന്നും സ്ഥലംമാറ്റ തീരുമാനം അക്കാദമിയുടെ ആഭ്യന്തര കാര്യമാണെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അക്കാദമിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button