തുടർച്ചയായ ഇടിവിന് പിന്നാലെ സ്വർണവിലയിൽ തിരിച്ചുകയറ്റം… പവന് ഇന്ന്…

സംസ്ഥാനത്ത് തുടർച്ചയായ വിലയിടിവിന് പിന്നാലെ സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,00,920 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ച് 12,615 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രണ്ട് തവണയായാണ് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയത്. രാവിലെ പവന് 960 രൂപയും ഉച്ചയ്ക്ക് ശേഷം 840 രൂപയും കുറഞ്ഞിരുന്നു. ഒരു ദിവസംകൊണ്ട് ആകെ 1,800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിലയിൽ നേരിയ തിരിച്ചുകയറ്റമുണ്ടായത്.

Related Articles

Back to top button