ആരാണ് വഞ്ചകനെന്ന് തെളിയിക്കാൻ ചർച്ച വേണ്ട… രാഹുലിനെതിരെ കേന്ദ്രമന്ത്രി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ആരാണ് വഞ്ചകനെന്ന് തെളിയിക്കാൻ സംവാദത്തിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സംവാദത്തിന് തയ്യാറായി വന്നാൽ രാഹുൽ ഗാന്ധി ഓടിപ്പോകരുതെന്നും പ്രഹ്ലാദ് ജോഷി പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുടർച്ചയായി പരസ്യസംവാദത്തിന് വെല്ലുവിളിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വിമർശനം ശക്തമാക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

സമൂഹമാധ്യമങ്ങളിലൂടെയുള്ള വെല്ലുവിളികൾ രാഹുൽ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാന വിഷയങ്ങളിലും കേന്ദ്രസർക്കാരിനെതിരായ ആരോപണങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യസംവാദത്തിന് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വീണ്ടും ആവശ്യപ്പെട്ടിരുന്നു. ദീർഘമായ പ്രസംഗങ്ങളല്ല, ഇരുവരും ഒരേ മേശയുടെ ഇരുവശങ്ങളിലിരുന്നുള്ള വൺ-ഓൺ-വൺ സംവാദമാണ് വേണ്ടതെന്നും രാഹുൽ വ്യക്തമാക്കി. സംവാദത്തിന് ശേഷം നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു.

Related Articles

Back to top button