പശ്ചിമേഷ്യയിൽ സംഘർഷം…..ഇറാന്റെ കപ്പലാക്രമണത്തിന് തിരിച്ചടിയുമായി അമേരിക്ക…

പശ്ചിമേഷ്യയിൽ പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഹോർമൂസിൽ കപ്പലാക്രമിച്ച് ഇറാൻ തുടക്കമിട്ട സംഘർഷം വ്യാപിക്കുകയാണ്. ഇറാന്റെ ഡ്രോൺ, മിസൈൽ കേന്ദ്രങ്ങളിൽ അമേരിക്ക പ്രത്യാക്രമണം നടത്തി. ആക്രമണത്തിന് തിരിച്ചടിയായി ബഹ്റൈനിലും ഇറാന്റെ ഡ്രോണാക്രമണമുണ്ടായി. അതിനിടെ ഹോർമൂസിൽ വീണ്ടും കപ്പലാക്രമിക്കപ്പെട്ടതും സംഘർഷം രൂക്ഷമാക്കുകയാണ്. ഹോർമൂസിൽ ഒമാൻ പിന്തുണയോടെ യു എൻ ഏജൻസി തുറന്ന സുരക്ഷിത നാവിക ഇടനാഴിയാണ് പ്രകോപനങ്ങളുടെ തുടക്കം. സുരക്ഷിത നാവിക ഇടനാഴി അടയക്കാൻ ഇറാൻ എം വി എവർ ലൈലി എന്ന കപ്പലാക്രമിച്ചതോടെയാണ് പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി പടരാൻ കാരണമായത്.

Related Articles

Back to top button