കുത്താമ്പുള്ളി കവർച്ച കേസിൽ പ്രതി പിടിയിൽ….

തിരുവില്വാമല കുത്താമ്പുള്ളി കയറംപാറയിലെ ‘ഷെഫ് മിൽസ് ആൻഡ് കമ്പനി’ എന്ന സ്ഥാപനത്തിൽ കവർച്ച നടത്തി മുങ്ങിയ പ്രതിയെ അതിസാഹസികമായി പിടികൂടി പഴയന്നൂർ പോലീസ്. സ്ഥാപനത്തിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി സൂര്യയെ (24) ആണ് പോലീസ് ചെന്നൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വലയിലാക്കിയത്. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപന ഉടമകൾ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു കവർച്ച.

മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ ബോധപൂർവ്വം ഓഫാക്കിയ ശേഷമാണ് സൂര്യ കവർച്ച നടത്തിയത്. തുടർന്ന് സ്ഥാപന ഉടമയുടെ സ്കൂട്ടറുമെടുത്ത് ഇയാൾ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലേക്ക് കടന്നു. സ്കൂട്ടർ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച പ്രതി അവിടെനിന്നും ട്രെയിൻ മാർഗ്ഗം പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവിടെ നിന്നും തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് പോകാനായി ഇയാൾ ടാക്‌സി വിളിച്ചു. എന്നാൽ അത്രയും ദൂരം വരാൻ കഴിയില്ലെന്ന് ടാക്‌സി ഡ്രൈവർ വ്യക്തമാക്കിയതോടെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടു. കോയമ്പത്തൂർ എത്തിയ പ്രതി തന്റെ മൊബൈൽ ഫോൺ ടാക്‌സി കാറിനുള്ളിൽ മനഃപൂർവ്വം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

Related Articles

Back to top button