മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്….

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമ്മാണ പദ്ധതിക്കായി ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപയുടെ വൻ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം പൂർണ്ണമായി തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ മാത്രമല്ല, രാജ്യത്ത് ഒരിടത്തും ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമ്മാണശാല നിർമ്മിക്കുന്നില്ലെന്ന് കമ്പനി ഔദ്യോഗികമായി വിശദീകരിച്ചു. ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസാണ് ഈ നിർണായക വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന് നിലവിൽ കപ്പൽ നിർമ്മാണവുമായി ബന്ധപ്പെട്ട യാതൊരുവിധ പദ്ധതികളുമില്ലെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തെ, കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കിക്കൊണ്ട് 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് തയ്യാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അവകാശപ്പെട്ടിരുന്നു. സർക്കാരിന്റെ വലിയൊരു നേട്ടമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നതിനിടയിലാണ് കമ്പനിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു പരസ്യ നിഷേധം ഉണ്ടായിരിക്കുന്നത്.

Related Articles

Back to top button