സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്…ഇന്ന് കുറഞ്ഞത്….

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 13,065 രൂപയും പവന് 1,04,520 രൂപയും ആയതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. നിലവിൽ ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2300 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.



