സ്റ്റോപ്പ് മറന്ന് തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി ട്രെയിൻ….

കൊല്ലം: കൊല്ലത്ത് സ്റ്റോപ്പ് മറന്ന് തീവണ്ടി നിർത്താതെ പോയി. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി ട്രെയിനാണ് സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്നോട്ടുപോയത്. കൊല്ലം മയ്യനാട് സ്റ്റോപ്പില്‍ നിര്‍ത്തേണ്ട ട്രെയിൻ പക്ഷെ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ചെയ്യാതെ മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. അബദ്ധം മനസ്സിലായതോടെ ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തുകയോ, അടുത്ത സ്റ്റേഷനിലേക്ക് ഓടിച്ച് പോകാനോ അല്ല ശ്രമിച്ചത്, പകരം ട്രെയിൻ പിന്നോട്ടെടുത്ത് അതേ സ്റ്റേഷനില്‍ തന്നെ എത്തിക്കുകയായിരുന്നു.
സിഗ്നല്‍ ഇല്ലാത്ത സ്റ്റേഷനില്‍ സമയക്രമം അനുസരിച്ചാണ് ട്രെയിന്‍ നിര്‍ത്തിയിരുന്നത്. ബോധപൂര്‍വ്വം അല്ലാത്ത വീഴ്ചയായതിനാൽ സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ നടപടി ഉണ്ടായേക്കില്ലന്നാണ് വിവരം. യാത്രക്കാരെ പാളത്തിൽ ഇറക്കി വിടാതെ തിരികെ സ്റ്റേഷനിൽ തന്നെ എത്തിച്ച ലോക്കോ പൈലറ്റിന്റെ ഇടപെടലിനെ ചിലർ പ്രശംസിക്കുന്നുമുണ്ട്.



