ഹരിപ്പാട് അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു

വെള്ളാന ജങ്ഷന് സമീപം ട്രെയിൻ തട്ടി മരിച്ച അജ്ഞാതനായ മധ്യവയസ്കനെ തിരിച്ചറിഞ്ഞില്ല. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് പൊലീസെത്തി ട്രാക്കിന് സമീപത്തുനിന്ന് ഇയാളെ കണ്ടെത്തി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button