‘ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം….നീതിമാനായ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറന്നിട്ടില്ല… നടി റിനി എത്തിയതിനെതിരെ വിജിൽ മോഹനൻ…

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ. പല സഹപ്രവർത്തകർക്കും ഒന്നാം പന്തലിരിപ്പിടത്തിലേക്ക് പോലും എത്താനോ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനോ കഴിയാതിരുന്നപ്പോൾ എങ്ങനെയാണ് വി.ഐ.പി പാസ് നേടി റിനി ആൻ ജോർജിനെപ്പോലെ ഈ പാർട്ടിക്കെതിരെ സംസാരിക്കുകയും പാർട്ടിക്ക് ഇത്രമാത്രം പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ഒരാൾ അകത്ത് കയറിക്കൂടിയത്. കേരളത്തിലങ്ങോളമിങ്ങോളം സംഘടനാ പ്രവർത്തനങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളിലും നടന്ന ജ്യോതി വിജയകുമാറിനെ പോലെയുള്ള ആളെ പോലും പൊലീസ് തടയുന്നത് നമ്മൾ കണ്ടു. എന്നാൽ റിനി ആൻ ജോർജിനെ ആരും തടഞ്ഞില്ല. അതീവ സുരക്ഷയുള്ള തെലുങ്കാന മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തു.

Related Articles

Back to top button