സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ നാല് മരണം…

സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ നാല് മരണം. കണ്ണൂർ കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് നടൻ ഇസ്മായിൽ ഉൾപ്പെടെ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. കൊച്ചിയിലും തൃശൂരിലും ബൈക്ക് അപകടങ്ങളിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി. പാലക്കാട് പട്ടാമ്പിയിൽ കാർ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ രക്ഷപ്പെട്ടു. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കൊച്ചി തൈക്കുടത്ത് ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. ബൈക്കിലുണ്ടായിരുന്ന രണ്ടുപേർ പരുക്കേറ്റ് ചികിത്സയിലാണ്. തൃശൂർ കുന്നംകുളം പാറേമ്പാടത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് എരുമപ്പെട്ടി തളി സ്വദേശി കുഞ്ഞു മൊയ്തീൻ ആണ് മരിച്ചത് കണ്ണൂർ ഏഴിലോട് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരുക്ക്. കാർ ഡിവൈഡറിൽ തട്ടി തലകീഴായി മറിയുകയായിരുന്നു.

Related Articles

Back to top button