മുന്നിലെ കാർ ബ്രേക്കിട്ടു, ബൈക്ക് പിന്നിലിടിച്ചു… ടിപ്പറിനടിയിൽപ്പെട്ട് 25കാരിയായ നഴ്സിന്…

കാക്കനാട്: സീപോർട്ട്–എയർപോർട്ട് റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ നഴ്സിന് ദാരുണാന്ത്യം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ഇടുക്കി പീരുമേട് പാലൂർകാവ് ആലഞ്ചേരിൽ വീട്ടിൽ ആന്റണിയുടെ മകളുമായ ബിന്നി ആന്റണി (25) ആണ് മരിച്ചത്. ഇരുമ്പനം പുതിയ റോഡ് ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. സുഹൃത്ത് വിനീതിനൊപ്പം (29) ബൈക്കിൽ കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബിന്നി. മുന്നിൽ സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ബൈക്ക് കാറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന ബിന്നി റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം എതിർദിശയിൽ വന്ന മിനി ടിപ്പർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്നി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

Related Articles

Back to top button