പൊതുസ്ഥലത്ത് പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം… പ്രതി അറസ്റ്റിൽ

തൃശൂർ: പൊതുസ്ഥലത്ത് ബൈക്കിലെത്തി കാൽനടയാത്രക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ പ്രതിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര കണ്ണംകര സ്വദേശി നൗഷാദ് (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ഒമ്പതിന് പാലുവായിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. കറുത്ത സ്പ്ലെൻഡർ ബൈക്കിലെത്തിയ ആളാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. തുടർന്ന് അഞ്ചങ്ങാടിയിൽ വെച്ച് ചാവക്കാട് എസ്.എച്ച്.ഒ പ്രീത ബാബുവിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ റോബർട്ട്, അജിത് ലാൽ, ടി. അരുണ്‍ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ നൗഷാദിനെ കോടതിയിൽ ഹാജരാക്കി.



