കാറിൽ സൈറൺ മുഴക്കി അഭ്യാസപ്രകടനം….യുവാവ് പിടിയിൽ….പിഴ ചുമത്തിയത്….

കായംകുളം-പുനലൂർ റോഡിൽ എമർജൻസി വാഹനങ്ങളിൽ ഉപയോഗിക്കുന്ന സൈറൺ മുഴക്കിയും അമിത ശബ്ദവും പ്രത്യേക വെളിച്ചവും ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയ കാർ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ച ശൂരനാട് വടക്ക് പാവുമ്പ സ്വദേശി അച്ചു പ്രസാദിനെതിരെ പോലീസ് കേസെടുത്തു. വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് 24,600 രൂപ പിഴ ചുമത്തി. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെ ചാരുംമൂട് ജംഗ്ഷന് കിഴക്കുവശത്താണ് സംഭവം. കാറിന്റെ പുറംഭാഗത്തും പ്ലാറ്റ്ഫോമിലുമുൾപ്പെടെ എൽ ഇ ഡി ലൈറ്റുകൾ ഘടിപ്പിച്ച് കാഴ്ച മങ്ങുന്ന രീതിയിൽ പ്രകാശം പരത്തിയും സൈലൻസർ ഇരപ്പിച്ചുമായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം.

Related Articles

Back to top button