‘ഗവർണർ വരുമ്പോൾ എഴുന്നേൽക്കണം, പ്രസംഗം കഴിഞ്ഞാൽ കൈയടിക്കണം’… വിവാദ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല

കൊച്ചി: ശങ്കരജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പുറത്തിറക്കിയ സർക്കുലർ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പിൻവലിച്ചു. സർക്കുലറിലെ നിർദേശങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന രീതിയിൽ വലിയ വിവാദമായതോടെയാണ് സർവകലാശാലയുടെ പിന്മാറ്റം.

ശങ്കരജയന്തി ആഘോഷത്തിന് ഗവർണർ എത്തുമ്പോൾ പാലിക്കേണ്ട ‘അച്ചടക്ക’ത്തെക്കുറിച്ച് സർവകലാശാല പുറത്തിറക്കിയ സർക്കുലറിലെ പ്രധാന നിർദേശങ്ങൾ ഗവർണർ ഹാളിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴും പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴും സദസ്സിലുള്ളവർ എഴുന്നേറ്റ് നിൽക്കണം. ഗവർണറുടെ പ്രസംഗം അവസാനിക്കുമ്പോൾ സദസ്സ് കൈയടിക്കണം. പ്രസംഗത്തിനിടെ അനാവശ്യമായ ശരീരചലനങ്ങൾ ഒഴിവാക്കണം. മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കി സൂക്ഷിക്കണം. ഗവർണർ മടങ്ങുന്നത് വരെ ആരും ഹാളിന് പുറത്തേക്ക് പോകാൻ പാടില്ല.

സർക്കുലർ പുറത്തിറങ്ങിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും സർവകലാശാലാ വൃത്തങ്ങളിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഗവർണറെ പ്രീതിപ്പെടുത്താൻ സർവകലാശാല അധികൃതർ വിദ്യാർത്ഥികൾക്ക് മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നു എന്നായിരുന്നു പ്രധാന വിമർശനം. ഇതോടെയാണ് അധികൃതർ സർക്കുലർ റദ്ദാക്കി തടിതപ്പിയത്.

Related Articles

Back to top button