കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി പ്രവീൺ

ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം പി പ്രവീണ്‍. ചോദ്യം ചെയ്യേണ്ടവ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആര്‍ക്കും പണയംവെച്ചിട്ടില്ലെന്ന് പ്രവീണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. സംഘടനക്ക് വേണ്ടി വേണ്ടി അടി കൊള്ളാനും സമരം ചെയ്യാനും നടന്നവരെയും അപമാനിക്കാന്‍ തുനിഞ്ഞാല്‍ ഭരണ വിലാസം സംഘടനയായി ഒതുങ്ങി നില്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറായെന്ന് വരില്ല. ഭരണമാറ്റം ഉണ്ടായ ശേഷം പല സ്ഥാപനങ്ങളിലും നടത്തുന്ന താല്‍ക്കാലിക നിയമനങ്ങളില്‍ സുതാര്യത വേണം. പരാതികളില്‍ മറുപടിയും നടപടിയും തൃപ്തികരമല്ലെങ്കില്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാവുമെന്നും പ്രവീണ്‍ പറഞ്ഞു.

Related Articles

Back to top button