മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. വര്‍ക്കല ഇടവ കല്‍ക്കൂട്ടംവിള സ്വദേശിനിയായ ശാരദ(75)യ്ക്കാണ് പൊലീസുകാരുടെ മര്‍ദ്ദനമേറ്റത്. ഒരാഴ്ച്ച മുന്‍പാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. അയല്‍വാസിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ പരാതി നല്‍കാനായി സെക്രട്ടറിയേറ്റില്‍ എത്തിയതായിരുന്നു ശാരദ.

ആദ്യദിവസം എത്തിയപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും എത്തിയപ്പോഴാണ് മര്‍ദ്ദനമുണ്ടായതെന്നാണ് ഇവര്‍ പറയുന്നത്. മൂന്ന് വനിതാ പൊലീസുകാരും രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശാരദയുടെ പരാതി ആശുപത്രി അധികൃതരാണ് പൊലീസില്‍ അറിയിച്ചത്. സംഭവത്തിന് പിന്നാലെ പൊലീസുകാര്‍ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്‌തെന്നും ഇവര്‍ പറയുന്നുണ്ട്.

Related Articles

Back to top button