‘കനത്ത പരാജയങ്ങളിൽ ആർക്കും സമനില തെറ്റാം….വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ മനുതോമസ്

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ്. സിപിഐഎം ഭരണഘടനാ ലംഘനമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയെന്നും കേന്ദ്ര കമ്മിറ്റിക്ക് മാത്രമേ പ്ലീനമോ കോണ്‍ഫറന്‍സോ നടത്താന്‍ അധികാരം ഉള്ളൂവെന്നും മനു തോമസ് വ്യക്തമാക്കി.

‘ഏത് ഭരണഘടനാ പ്രകാരമാണ് വിപുലീകൃത സംസ്ഥാന സമിതി എന്ന് ഭരണഘടനാ പാണ്ഡിത്യ പ്രമുഖര്‍ പറഞ്ഞു തരുമല്ലോ. ഇതിനെ കമ്മറ്റി എന്ന് വിളിക്കുന്നതിന് പകരം സംയുക്ത യോഗം എന്ന് വിളിച്ചാല്‍ ഏറെക്കുറെ ശരിയാകും. പാര്‍ട്ടി ഭരണഘടന പ്രകാരം ഒരു ഘടകത്തിന്റെ സംയുക്ത യോഗം നടത്താന്‍ പറയുന്നില്ല.

സെമിനാര്‍ നടത്തുന്നു എന്ന മൂഡില്‍ കണ്ടാല്‍ മതി. കനത്ത പരാജയങ്ങളില്‍ നിന്ന് ആര്‍ക്കും സമനില തെറ്റാം, സ്വാഭാവികമാണ്, അതാണ് കോഴിക്കോട് സംഭവിക്കുന്നത്’, മനു തോമസ് പരിഹസിച്ചു. മൂന്ന് ദിവസം കൊണ്ട് ഒരു മൂന്നു കോടി രൂപ വിപുലീകൃതമായി മാറും. അത്രതന്നെ. പിണറായി ഫാന്‍സ് ക്ലബ്ബിന്റെ ശക്തി പ്രകടനത്തിലേക്ക് ഏവര്‍ക്കും സ്വാഗതമെന്നും മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button