സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി

സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. ഇ എൻ മോഹൻദാസിൻ്റെ മകൻ ധ്യാൻ മോഹനൻ (38)നെയാണ് പാലക്കാട് സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലക്കാട് ടൗൺ സൗത്ത് പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു. ആത്മഹത്യ ചെയ്തതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. വിദേശത്ത് ഐടി മേഖലയിൽ എഞ്ചിനീയറായിരുന്നു ധ്യാൻ.

Related Articles

Back to top button