ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. ഹൈദരാബാദിൽ താമസിക്കുന്ന ശ്രീനിവാസ്(52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭാര്യ രമാദേവി പൊലീസിൽ കീഴടങ്ങി.

ഞായറാഴ്ച രാത്രിയാണ് രമാദേവി ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആറുമാസം മുൻപാണ് ദമ്പതിമാരും രണ്ടുമക്കളും ഹൈദരാബാദിൽ താമസം ആരംഭിച്ചത്. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയും ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഇവർ ഉറങ്ങാൻ കിടന്നു. ഇതിനിടെയാണ് കോടാലി ഉപയോ​ഗിച്ച് ഭാര്യ ശ്രീനിവാസിനെ ആക്രമിച്ചത്. കോടാലി കൊണ്ട് ഉറങ്ങികിടക്കുകയായിരുന്ന ശ്രീനിവാസിന്റെ കഴുത്തിന്റെ ഭാ​ഗത്താണ് വെട്ടിപരിക്കേൽപ്പിച്ചത്. ​ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം കുടുംബാം​ഗങ്ങളിൽനിന്ന് മൊഴിയെടുത്തിരുന്നു. പിന്നാലെ ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇതിനിടെയാണ് രമാദേവിയും മകനും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അതേസമയം, സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും ഭാര്യയ്ക്കല്ലാതെ മറ്റാർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button