ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു..

മലപ്പുറത്ത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ചാർജ് ചെയ്യുന്നതിനിടെയാണ് സംഭവം. മലപ്പുറം കോട്ടപ്പുറം സ്വദേശി ഗണേശന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. രാത്രി ഫോൺ ചാർജ് ചെയ്യാനിട്ട് കുറച്ച് കഴിഞ്ഞപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. വാറന്റി കാലാവധി അവസാനിച്ചിട്ടില്ലാത്ത ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഗണേശൻ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. ഫോൺ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. ഫോൺ പൂർണമായി കത്തിക്കരിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം തുടരുന്നു.

Related Articles

Back to top button