തിയേറ്ററിനുള്ളിൽ 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പൊലീസ് പിടിയിൽ

തിയേറ്ററിനുള്ളിൽ സിനിമ കാണുന്നതിനിടെ 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ഷൊർണൂർ നഗരത്തിലെ എം.ലാൽ തിയേറ്ററിലാണ് സംഭവം. വല്ലപ്പുഴ കല്ലേപ്പറമ്പിൽ വീട്ടിൽ കെ.പി. ജാഫർ (56) ആണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. കുടുംബത്തോടൊപ്പം സിനിമ കാണാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. സിനിമ കാണുന്നതിനിടെ കുട്ടിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയും ലൈംഗികച്ചുവയോടെ പെരുമാറുകയുമായിരുന്നു. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം നടന്നത്.




