വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കിയത് സംഭവം വിശദീകരണവുമായി മന്ത്രി എം ലിജു….

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്നാമത്തെ ലോഞ്ച് ബാർ അനുവദിക്കാനുള്ള നടപടി റദാക്കിയത് സർക്കാർ നയത്തിന് വിരുദ്ധമായി തീരുമാനം എക്സൈസ് കമ്മീഷണർ എടുത്തത് കൊണ്ടെന്ന് എക്സൈസ് മന്ത്രി എം ലിജു. ഇത് സംബന്ധിച്ച് സർക്കാരിന് മുന്നിൽ ഫയൽ വന്നപ്പോൾ തന്നെ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്ത് കമ്മീഷണർക്ക് കൊടുത്തിരുന്നു. അതിനു വിരുദ്ധമായി നടപടി എടുത്തത് കൊണ്ടാണ് റദ്ദാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
സർക്കാർ അറിയാതെ എടുത്ത തീരുമാനം ആയിരുന്നു അത്. ലൈസൻസ് നൽകിയ മറ്റു രണ്ട് ബാറുകളുടെ കാര്യത്തിൽ സർക്കാർ നിയമോപദേശം ചോദിച്ചിട്ടുണ്ട്. മദ്യനയം സമയബന്ധിതമായി തന്നെ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് മദ്യനയത്തിന് ശേഷമേ ഇനി പുതിയ ബാർ ലൈസൻസ് അനുവദിക്കാവൂ എന്ന സർക്കുലറിന് പിന്നാലെയാണ്, മൂന്നാമത്തെ ലോഞ്ച് ബാറിനായി എക്സൈസ് കമ്മീഷണറായിരുന്ന സീറാം സാംബശിവറാവു നൽകിയ അനുമതി പത്രം റദ്ദാക്കിയത്.



