രോഗബാധയ്ക്കിടയിലും പഴകിയ ഭക്ഷണ വില്‍പ്പന വ്യാപകം…ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കി

അമരമ്പലത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. പൂക്കോട്ടുംപാടം അങ്ങാടിയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഞായറാഴ്ച അതിരാവിലെ മുതല്‍ വ്യാപക പരിശോധന നടത്തി. അമരമ്പലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അശ്വതിയുടെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പത്തോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിനിടെ ഹോട്ടലുകളില്‍ സൂക്ഷിച്ചിരുന്ന വന്‍തോതിലുള്ള പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് നല്‍കിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ നോട്ടീസ് നല്‍കി.

Back to top button