സിഐടിയുവിന് പുതിയ ജനറൽ സെക്രട്ടറി… ട്രഷററായി…

കോട്ടയം: സിഐടിയു സംസ്ഥാന നേതൃത്വത്തിൽ നിർണായക മാറ്റത്തിന് തീരുമാനം. പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിയായി കെ.കെ. ജയചന്ദ്രനെയും ട്രഷററായി വി. ശിവൻകുട്ടിയെയും തിരഞ്ഞെടുക്കാനാണ് ധാരണയായത്. ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും. കോട്ടയത്ത് ചേർന്ന സിഐടിയു സംസ്ഥാന ഭാരവാഹികളുടെ ഫ്രാക്ഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

സിഐടിയുവിന്റെ 16-ാമത് സംസ്ഥാന സമ്മേളനത്തിന് നവംബർ ആറിന് കോട്ടയത്ത് തുടക്കമായിരുന്നു. വൈകിട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് സംഘാടക സമിതി ചെയർമാൻ ടി.ആർ. രഘുനാഥൻ പതാക ഉയർത്തി. ഇന്ന് നടക്കുന്ന സമാപന റാലിയിൽ ഒരുലക്ഷത്തോളം തൊഴിലാളികൾ അണിനിരക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 1,149 യൂണിയനുകളെ പ്രതിനിധീകരിച്ച് 625 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Related Articles

Back to top button