സഭ നിർദേശിച്ചയാളെ റവന്യൂ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയാക്കി; മന്ത്രിയോട് നന്ദി പറഞ്ഞ് ബിഷപ്പ് പാംപ്ലാനി

റവന്യൂ മന്ത്രി നൽകിയ വാക്ക് പാലിച്ചെന്ന് പരസ്യമായി വ്യക്തമാക്കി തലശ്ശേരി രൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കാസർകോട് വെള്ളരിക്കുണ്ടിൽ നടന്ന കെസിവൈഎം യുവജന സമ്മേളനത്തിലാണ് ബിഷപ്പിന്റെ തുറന്നുപറച്ചിൽ. സഭ ആവശ്യപ്പെട്ട വ്യക്തിയെ റവന്യൂ വകുപ്പിൽ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയായി നിയമിച്ചെന്നും, മലയോര ജനതയുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്ന ആൾ മന്ത്രിയുടെ ഓഫീസിലുണ്ടാകണമെന്ന സഭയുടെ ആഗ്രഹമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button