സംസ്ഥാനത്ത് 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല

കേരളത്തിൽ വരുന്ന രണ്ടുമാസം വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. നിലവിൽ അടുത്ത രണ്ടുമാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി ചെയർമാൻ എൻ പ്രശാന്തും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് അറിയിച്ചു. വൈദ്യുതി പ്രതിസന്ധി ഇല്ലാത്ത സാഹചര്യത്തിൽ താൽക്കാലത്തെന് പുതിയ ജി എൻഎ (ഗ്രീൻ എനർജി ഓപ്പൺ ആക്സസ് ) ഹ്രസ്വകാല വൈദ്യുതി കരാർ ഉണ്ടാകില്ല. സുതാര്യമായ ടെൻഡർ നടപടികളോ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതികളോ കൂടാതെ ജി.എൻ.എ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വൻ വിവാദമായിരുന്നു. ഇതേത്തുടർന്നാണ് ഇത്തരമൊരു തീരുമാനം വരുന്നത്.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെങ്കിൽ പിന്നെ വൈദ്യുതിക്ഷാമം എന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്നാണ് സർക്കാരിന്റെ സംശയം. വൈദ്യുതിക്ഷാമമെന്ന മുൻ കെഎസ്ഇബി ചെയർമാൻ രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടൻ വൈദ്യുതി കരാറില്ലെങ്കിൽ പവർ കട്ട് അനിവാര്യമെന്നായിരുന്നു എന്നായിരുന്നു രാജമാണിക്യത്തിന്റെ കുറിപ്പ്. അടിയന്തര തീരുമാനമെടുക്കണമെന്ന സമ്മർദത്തിന് പിന്നിലെന്തെന്നായിരുന്നുവെന്ന് പരിശോധിക്കും. പ്രതിസന്ധിയില്ലെങ്കിൽ എന്തിന് ഹിമാചൽ വൈദ്യുതിക്ക് വേണ്ടി സമ്മർദം ചെലുത്തിയെന്നും മുഖ്യമന്ത്രി ചോദിച്ചുവെന്നാണ് വിവരം.

Related Articles

Back to top button