തെരുവ് ഗുണ്ടയെപ്പോലെയാണ് മോദി സർക്കാർ പെരുമാറുന്നത്…..രൂക്ഷ വിമര്‍ശനവുമായി എംഎ ബേബി…

തിരുവനന്തപുരം: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എംഎ ബേബി. എം.വി. രാഘവൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ തെരുവ് ഗുണ്ടയെപ്പോലെ പെരുമാറുന്ന സർക്കാരാണ് മോദിയുടേതെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാൻ സുപ്രീം കോടതി നൽകിയ നിർദ്ദേശം വലിച്ചുകീറി കളഞ്ഞ സർക്കാരാണ് നരേന്ദ്ര മോദിയുടേത്. ഇത്തരം വിഷയങ്ങളിൽ അതിതീക്ഷ്ണമായ സമരം ഉയർന്നു വരണമെന്നും ഭരണം എവിടെയൊക്കെ ഉണ്ട് ഇല്ല എന്നതൊന്നും ഒരു വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
