കോണ്‍ഗ്രസിലെ ‘മുഖ്യമന്ത്രി പോരി’ല്‍ പ്രതികരണവുമായി റോബിന്‍ രാധാകൃഷ്ണന്‍….

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആരാവും യുഡിഎഫ് മുഖ്യമന്ത്രി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. എന്നാല്‍ ആ പേര് തീരുമാനിക്കാന്‍ കോണ്‍​ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഇന്നലെ തിരുവനന്തപുരത്തെത്തി ഈ വിഷയത്തില്‍ എംഎല്‍എമാരുടെ ഹിതപരിശോധന നടത്തിയിരുന്നു. പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.

വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന കോണ്‍​ഗ്രസ് നേതാക്കളുടെ പോരില്‍ വിമര്‍ശനവും പരിഹാസവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ കോണ്‍​ഗ്രസ് നേതാക്കളെ വിമര്‍ഷിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബി​ഗ് ബോസ് മുന്‍ താരവും നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയുമായ റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് റോബിന്‍റെ പ്രതികരണം.

Related Articles

Back to top button