ആശങ്കയായി എച്ച്1എൻ1 ബാധിതരുടെ എണ്ണത്തിൽ വർധനവ്, ഈ വർഷം

എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ദില്ലിയില്‍ കടുത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ ആറിരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ ദില്ലിയിൽ 1777 എച്ച്1എൻ1 കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറുകള്‍ക്കുള്‍ക്കിടെ ദില്ലിയില്‍ 114 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൺസൂൺ മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ വൈറസ് അതിവേഗം പടരാൻ കാരണമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി




