‘സർജറി ഉടനെ, അത് കഴിഞ്ഞ്.. രേണു സുധി

കാൻസർ ചികിത്സയ്ക്കിടെയുണ്ടായ ഗുരുതരമായ ആരോഗ്യപ്രതിസന്ധികളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും വൈകാരികമായി മനസ്സുതുറന്ന് സോഷ്യൽ മീഡിയ താരം രേണു സുധി. താൻ അനുഭവിച്ച കഠിനമായ വേദനകളെക്കുറിച്ചും അടിയന്തരമായി വരാനിരിക്കുന്ന ശസ്ത്രക്രിയയെക്കുറിച്ചും രേണു പറയുന്നു. ട്യൂമറുകൾ നീക്കം ചെയ്യാനാണ് ഈ സർജറിയെന്ന് രേണു സുധി പറയുന്നു.

നിങ്ങളോട് ഒരു പ്രധാന കാര്യം പറയാനാണ് ഞാൻ വന്നത്. കാൻസർ ജേർണിയിൽ ഘട്ടം ഘ‌ട്ടമായാണ് ചികിത്സയെന്ന് നിങ്ങൾക്കറിയാമല്ലോ. ചില ആളുകൾക്ക് സർജറിക്ക് മുന്നേയാണ് കീമോ തെറാപ്പി. ചില ആളുകൾക്ക് സർജറിക്ക് ശേഷം. ഓങ്കോളജി ഡോക്ടർമാരാണ് ഇതെല്ലാം തീരുമാനിക്കുന്നത്. എനിക്ക് ആദ്യം കീമോതെറാപ്പിയായിരുന്നു.

ദെെവം സഹായിച്ച് എനിക്ക് സൗഖ്യം തന്ന് ഇത്രയുമെത്തി. നിങ്ങളുടെ പ്രാ‍ർത്ഥനകൾ കാരണമാണ്. അടുത്ത നിർണായക ഘട്ടം സർജറിയാണ്. ട്യൂമറിനെ ചുരുക്കാനാണ് കീമോ തെറാപ്പി ചെയ്യുന്നത്. ആ മൂന്ന് ട്യൂമറും നീക്കം ചെയ്യാനാണ് സർജറി. നവംബർ 18ാം തിയതിയാണ് സർജറി. രണ്ട് ദിവസം മുമ്പ് അഡ്മിറ്റാകണം. സർജറി കഴിഞ്ഞ് വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരുമെന്ന് രേണു സുധി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഒരുപാട് പേർ കുറ്റപ്പെടുത്തുമ്പോഴും നിരവധി പേരുടെ പിന്തുണയും സ്നേഹവുമുണ്ട്. ലക്ഷ്മി നക്ഷത്ര വിളിച്ചിരുന്നു. ലക്ഷ്മി ജയനും. ബിഷപ്പ് എന്നും പ്രാർത്ഥിക്കുന്നുണ്ട്. സീമ ജി നായരും വിളിച്ച് എല്ലാ പിന്തുണയും നൽകുന്നുണ്ട്. പേരെടുത്ത് പറയാത്ത ഒരുപാട് പേരുണ്ട്. സർജറി കഴിഞ്ഞ് പൂർണസൗഖ്യം ദെെവം തരാനാണ് ഞാൻ പ്രാർത്ഥിക്കുന്നത്. എല്ലാവരും എനിക്ക് വേണ്ടിയും മറ്റ് കാൻസർ രോ​ഗികൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം. പ്രാർത്ഥനയുടെ ശക്തിയാണ് ഞങ്ങളെ ഇത്രത്തോളം എത്തിച്ചത്. അത് അനുഭവത്തിലൂടെ ഞങ്ങൾ അറിഞ്ഞതാണെന്ന് രേണുവും ചേച്ചി രമ്യയും പറഞ്ഞു.

കുറച്ച് പ്രോ​ഗ്രാമുകൾ വന്നിട്ടുണ്ട്. പക്ഷെ അതൊന്നും ഇപ്പോൾ ചെയ്യാൻ പറ്റില്ല. സർജറിക്ക് ശേഷം ഞാൻ വീണ്ടും വരും. ഒരു ആൽബവും അവാർഡ് നെെറ്റും ഫാഷൻ നെെറ്റും അടിപൊളി ഉദ്ഘാടന ചടങ്ങും വന്നിട്ടുണ്ട്. അതെല്ലാം സർജറിക്ക് ശേഷം ചെയ്യുമെന്ന് രേണു സുധി പറയുന്നു.

Related Articles

Back to top button