ഭരണഘടന കൈയിലേന്തി ആസാദി യാത്ര; സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി റാപ്പർ വേടൻ

ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കൊച്ചിയിൽ ആസാദി യാത്ര നടത്തുമെന്ന് റാപ്പർ വേടൻ. ഞായറാഴ്ച വൈകിട്ട് ഹൈക്കോടതി പരിസരത്ത് നിന്നാണ് യാത്ര തുടങ്ങുക. കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിലെ പരിപാടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വേടന്റെ പുതിയ നീക്കം. ഭരണഘടന കൈയിലേന്തി ആയിരിക്കും യാത്രയെന്നും വേടൻ. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിൽ സമരങ്ങൾ ശക്തമാവുകയാണ്.

Related Articles

Back to top button