എസ്ഐആറിൽ ഫോം 6 ലടക്കം ചോദ്യങ്ങൾ ബാക്കി, ഇസിയുടെ വിശദീകരണം തള്ളി പ്രതിപക്ഷം….

എസ് ഐ ആറിലും മറ്റ് സുപ്രധാനവിഷയങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകളിൽ വിശദീകരണവുമായി വാർത്താക്കുറിപ്പ് ഇറക്കിയ ശേഷവും പല വിഷയങ്ങളിലും ഇനിയും വ്യക്തതയില്ല. വിശദീകരണത്തില്‍ തൃപ്തരല്ലാത്ത പ്രതിപക്ഷപാർട്ടികൾ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി ഒപ്പ് ശേഖരണം തുടങ്ങിയിരിക്കുകയാണ്. പൊതുജനങ്ങളുടെ നിലപാട് രാഷ്ട്രപതിയെ അറിയിക്കാനാണ് പ്രതിപക്ഷ നീക്കം. അതേസമയം ജന്തര്മന്തറിലടക്കം നടക്കാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ ആഭ്യന്തരമന്ത്രാലയവും നീക്കം തുടങ്ങി. ദില്ലി പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തേയും ചേര്‍ത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് നീങ്ങാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. സി ജെ പി സമരവുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജാഗ്രത കാട്ടാനും നിർദ്ദേശമുണ്ട്.
