അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുത്തു

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുത്തു. കോടതി നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്താത്തതില്‍ വീണ്ടും നിയമനടപടിക്ക് ഒരുങ്ങുകയാണ് അന്‍സിബ. എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. നിലവില്‍ ക്രിമിനല്‍ മാനനഷ്ടത്തിന്റെ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button