‘പരാതി നല്‍കിയാല്‍ കൊല്ലും’….യുവാവിന് ആള്‍ക്കൂട്ട മര്‍ദനം

പാലക്കാട്ഗോ വിന്ദപുരത്ത് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം. നെന്മാറ സ്വദേശി ഭഗവല്‍ ദാസിന്റെ മകന്‍ നീതുല്‍ ദാസിനാണ് മര്‍ദ്ദനമേറ്റത്. അയ്യപ്പന്‍ പാട്ട് ഉത്സവത്തിന് ഉണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. മര്‍ദിച്ചവര്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ച ശേഷം വീട്ടില്‍ ഇറക്കിവിട്ടു. ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഗോവിന്ദപുരത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് മര്‍ദനം നടന്നത്. ഒരുകൂട്ടം ആളുകള്‍ ചുറ്റുംനിന്ന് വളഞ്ഞിട്ട് മര്‍ദിക്കുന്നതും ചവിട്ടുന്നതും മറ്റും ദൃശ്യങ്ങളിലുണ്ട്. പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇയാള്‍ പറഞ്ഞു. മര്‍ദിച്ചവര്‍ തന്നെയാണ് ദൃശ്യങ്ങളും ചിത്രീകരിച്ചത്.

Related Articles

Back to top button