ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: ചോദ്യം ചെയ്യലുമായി സഹകരിക്കേണ്ടെന്ന് പി എസ് സി

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യലുമായി സഹകരിക്കേണ്ടെന്ന് പി എസ് സി തീരുമാനം. ഹൈക്കോടതി ഉത്തരവ് എതിരായാൽ അപ്പീൽ പോകും. അതേസമയം, ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയിൽ പുനർ മൂല്യനിർണയത്തിലൂടെ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് പി എസ് സി നിയമന ശുപാർശ നൽകും. പഴയ പട്ടികയിൽ ഒന്നാമതെത്തിയ ഇടത് സംഘടനാ പ്രവർത്തകൻ അരുൺ ജെ പ്രതാപിനെ പുറത്താക്കാൻ നോട്ടീസും നൽകും.

Related Articles

Back to top button