കെട്ടിട നികുതി പിരിക്കുന്നതിൽ കോർപറേഷനുകളിൽ മുന്നിൽ കൊച്ചി…

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കെട്ടിട നികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. എന്നാൽ കെട്ടിടങ്ങളുടെ എണ്ണം, കഴിഞ്ഞ അഞ്ചു വർഷത്തെ നികുതി പിരിവ്, കുടിശിക വിവരങ്ങൾ എന്നിവ സംബന്ധിച്ച ചില ചോദ്യങ്ങൾക്ക് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും കൃത്യമായ മറുപടി നൽകിയിട്ടില്ല. എങ്കിലും 2025-26 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ നികുതി പിരിച്ച തദ്ദേശ സ്ഥാപനങ്ങളുടെ കണക്കുകൾ ലഭ്യമായിട്ടുണ്ട്.



