രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ജാർഖണ്ഡിന് കൂറ്റൻ സ്കോർ…..

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി ജാർഖണ്ഡ്. ജാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സ് 587ൽ അവസാനിച്ചു. ക്യാപ്റ്റൻ വിരാട് സിങ്ങിന്റെയും ശിഖർ മോഹന്റെയും ആദിത്യ സിങ്ങിന്റെയും സെഞ്ച്വറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ അഞ്ച് വിക്കറ്റ് വീഴ്ത്തി.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിലാണ് രണ്ടാം ദിവസം ജാർഖണ്ഡ് ബാറ്റിങ് തുടങ്ങിയത്. കരുതലോടെ ഇന്നിങ്സ് മുന്നോട്ടു നീക്കിയ ക്യാപ്റ്റൻ വിരാട് സിങ്ങും ആദിത്യ സിങ്ങും ചേർന്ന് ആദ്യ സെഷനിൽ 80 റൺസ് ചേർത്തു. കേരള ക്യാപ്റ്റൻ വിഷ്ണു വിനോദ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ചായയ്ക്ക് പിരിയും മുൻപ് ആദിത്യയും മൂന്നാം സെഷന്റെ തുടക്കത്തിൽ തന്നെ വിരാട് സിങ്ങും തങ്ങളുടെ സെഞ്ച്വറികൾ പൂർത്തിയാക്കി.

Related Articles

Back to top button