മാസപ്പടി ഇടപാടിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല….

കൊച്ചി: മാസപ്പടി ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. അപ്പീലുകൾ നാളെ പരിഗണിക്കും. നേരത്തെ ഇന്ന് നാല് മണിക്ക് അപ്പീൽ പരിഗണിക്കുമെന്നായിരുന്നു അറിയിപ്പ്. അപ്പീൽ നൽകാൻ കോടതിയുടെ പ്രത്യേക അനുമതിക്കുള്ള ഹർജിയാണ് നാളെ പരിഗണിക്കുക. സിംഗിൾ ബെഞ്ച് കേസിൽ പിണറായി കക്ഷി അല്ലാത്തതിനാലാണ് സ്പെഷ്യൽ ലീവ് പെറ്റീഷൻ നൽകിയിട്ടുള്ളത്.
സിഎംആർഎൽ–എക്സാലോജിക് പണമിടപാടു കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയൻ അടക്കമുള്ളവർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ എടുത്തെന്നാണ് സർക്കാർ വിശദീകരിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതിയുടെ അഭിപ്രായം കേൾക്കേണ്ടതുണ്ടോ എന്ന് കോടതിയും ചോദിച്ചിരുന്നു. വിവരങ്ങളും തെളിവുകളും ഉണ്ടെങ്കിൽ കേസ് എടുക്കാൻ ആരോപണ വിധേയനെ കേൾക്കേണ്ടത് ഉണ്ടോ എന്നും കോടതി ചോദിച്ചു.



