സ്വർണവിലയിൽ ഉച്ച്ക്ക് ശേഷം അപ്രതീക്ഷിത മാറ്റം… ഒറ്റയടിക്ക് പവന്…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,720 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,09,760 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. രാവിലെ തന്നെ സ്വർണവില കുറഞ്ഞിരുന്നു. പവന് 320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷവും വില വീണ്ടും താഴ്ന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്.

Related Articles

Back to top button