മാവേലിക്കരയിൽ അമ്മയും കുഞ്ഞും ട്രെയിന് മുന്നിൽ ചാടിയ സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നം ???

മാവേലിക്കര : കൈക്കുഞ്ഞുമായി അമ്മ ട്രെയിന് മുന്നിൽ ചാടുകയും, കുഞ്ഞ് മരിക്കുകയും അമ്മയെ പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്ന സംഭവത്തിൽ  ദുരുഹത തുടരുന്നു. മാവേലിക്കര പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിത് (2 വയസ്സ്)ആണ് ട്രെയിൻ അടിച്ച് മരണപ്പെട്ടത്. അമ്മ അഖില (31) പരിക്കേറ്റ് വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്തിനാണ് അഖില കുഞ്ഞുമായി ട്രെയിന്  മുന്നിൽ  ചാടിയത് എന്നത് ദുരുഹമായി തുടരുകയാണ്. 

ശനിയാഴ്ച വൈകിട്ട്  6.45നാണ് ളാഹ റെയിൽവേ ഗേറ്റിന് സമീപം അഖില അക്ഷിതിനേയും കൊണ്ട് കോട്ടയം ഭാഗത്തേക്ക്  പോയ ട്രെയിന് മുന്നിൽ ചാടിയത്. അഖില ജീവനൊടുക്കാനുള്ള ഉദ്ദേശ്യത്തോടെ കുട്ടിയെയും എടുത്തു ട്രാക്കിന് നടുവിൽ നിൽക്കുകയായിരുന്നുവെന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പറഞ്ഞത്. ട്രെയിൻ അടുത്തുവരുന്നതു കണ്ട് ട്രാക്കിൽ നിന്നും മാറാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിൻ തട്ടിഇരുവരും തെറിച്ചു വീഴുകയായിരുന്നു.  ഉടൻ തന്നെ  നാട്ടുകാർ ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റ അക്ഷിത് മരിച്ചിരുന്നു.  കൈകൾക്ക് പരിക്കേറ്റ അഖിലയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവർ ഇപ്പോൾ  ഇവിടെ  മാനസികാരോഗ്യ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ പരിക്കേറ്റ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അഖിലയുടെ മാനസികാ രോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കാനാണ് പൊലീസ്  നീക്കം. 

പുന്നംമൂട്ടിലെ ജീവാറാം സെന്ററിൽ തൂപ്പുജോലിക്കാരിയായ അഖില വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തിയ ശേഷമാണ് കുട്ടിയേയും കൂട്ടി ആത്മഹത്യ ശ്രമം നടത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അഖില കടയിൽ നിന്ന് അക്ഷിതിനും സിജുവിന്റെ വിദേശത്തുള്ള സഹോദരിയുടെ മകൾക്കും കഴിക്കാനുള്ള ആഹാര സാധനങ്ങളും വാങ്ങിയാണ്  വീട്ടിൽ എത്തിയത്. ശരീരത്തിന്റെ ചലന ശേഷിയേപ്പോലും ബാധിക്കുന്ന തരത്തിലുള്ള രോഗബാധിതനായി സിജു,  സഹോദരിയുടെ മകളെ കളിപ്പിച്ചുകൊണ്ടിരിക്കുമ്പോളാണ് അഖില മകനേയും എടുത്ത് പോയത്. ഇതിനിടെ ആത്മഹത്യക്ക് പ്രേരണയായ എന്ത് സംഭവമാണ് നടന്നത് എന്നത് വ്യക്തമല്ല. വെള്ളായാഴ്ച സിജുവിന്റെ പിതാവ് ശിവൻ ജോണിന് വീട്ടിൽ  തെന്നി വീണ് പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലാണ്.  സിജു – അഖില ദമ്പതികളുടെ മൂത്ത മകൾ മൂന്ന് വയസുകാരി അമയ കഴിഞ്ഞവർഷം വൃക്കസംബ ന്ധമായ അസുഖത്താൽ മരിച്ചിരുന്നു.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യവി ഭാഗത്തിൽ നിരീക്ഷണത്തിലുള്ള അഖിലയെ ചോദ്യം  ചെയ്താലെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമാകു എന്നാണ് പൊലീസ് പറയുന്നത്. മരിച്ച അക്ഷിതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Related Articles

Back to top button