ടൗണിലെ ബേക്കറിയിൽ സാധനങ്ങളെത്തിയിട്ടുണ്ട്… എത്തിച്ചത് ബെം​ഗളൂരുവിൽ നിന്ന്, പിന്നാലെ..

കണ്ണൂരിൽ വൻ ലഹരി മരുന്ന് വേട്ട. കമ്പിൽ ടൗണിലെ ബേക്കറിയിൽ നിന്നും 462 ഗ്രാം എം ഡി എം എ എക്സൈസ് പിടികൂടി. കടയുടമയായ പെരുമാച്ചേരി സ്വദേശി ബാദുഷയെ എക്സൈസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇയാളെ നാട്ടുകാർ മർദിച്ചു.

കമ്പിൽ ടൗണിലെ ബി ആർ ലേബാൻ എന്ന ബേക്കറിയിൽ ലഹരി വസ്തുക്കൾ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം കിട്ടിയത് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിന് പിന്നാലെ എക്സൈസ് സംഘം പരിശോധന തുടങ്ങി. ബേക്കറിയിൽ നടത്തിയ പരിശോധനയിൽ 462 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. കടയുടമയായ പെരുമാച്ചേരി കോട്ടപ്പൊയിൽ സ്വദേശി ബാദുഷയെ കടയിൽ വെച്ച് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് നാട്ടുകാർ കടയുടെ മുന്നിൽ തടിച്ചു കൂടി. വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ ബാദുഷയെ നാട്ടുകാർ പൊതിരെ തല്ലി.

ഏറെ പണിപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ബാദുഷയുടെ കാറിൽ നിന്നും 11 ഗ്രാം എം ഡി എം എയും എക്സൈസ് പിടികൂടി. കമ്പിൽ ഭാഗത്ത് ലഹരി മരുന്ന് വിതരണം ചെയ്യുന്ന കണ്ണികളിൽ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുമാണ് ലഹരി മരുന്ന് എത്തിച്ച് വിതരണം ചെയ്യുന്നത്.

Related Articles

Back to top button